Matta Vadi Rice
border-yellow
cart

Our Kerala Naad is truly special - from our customs and traditions to our rice, everything is unique. Including Matta rice - It’s the rice that goes best with Kerala’s taste buds - it’s healthy, tasty and our very own.

Matta Naad brings you premium Matta Vadi Rice – sourced and processed to the highest quality with utmost care. So that each grain is the right length, delightfully fluffy, and most importantly non-sticky, ensuring a perfectly cooked, delicious rice every time. It’s the perfect Matta Rice to elevate your mealtime experience.

സവിശേഷമാണ് എന്നും നമ്മുടെ മലയാള മണ്ണ്. നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മുതല്‍ അരി വരെ എല്ലാം അതുല്യമാണ്. നമ്മുടെ സ്വന്തം മട്ട അരി ഇതില്‍ പെടുന്നു. ആരോഗ്യകരവും ഏറെ രുചികരവുമാണ് മലയാളിയുടെ രുചിമുകുളങ്ങളോട് ഏററവും അടുത്ത് നില്‍ക്കുന്ന നമ്മുടെ സ്വന്തം മട്ട അരി.

മട്ട നാട് അവതരിപ്പിക്കുന്ന പ്രീമിയം മട്ട വടി അരി അതീവ ശ്രദ്ധയോടെ ശേഖരിക്കുകയും ഉന്നത നിലവാരത്തില്‍ സംസ്കരിക്കുകയും ചെയ്തതാണ്.

മൃദുവായതും പരസ്പരം ഒട്ടിപ്പിടിക്കാത്തതും കൃത്യമായ അളവിലുള്ളതുമായ ഓരോ ധാന്യവും ശരിയായ വേവില്‍ രുചികരമായ ചോറായി നമ്മുടെ ഊണ് മേശയില്‍ എത്തുന്നു.

boat-img
assure-logo

Product Overview

Icon

Very Tasty

With every grain, you’ll taste the soil it grew from, the rains that nurtured it, and the legacy of kitchens that knew how to bring out its best. That deep, earthy flavour, bold, nutty, and beautifully rustic; exactly how Matta is meant to be.

ഓരോ ധാന്യവും അത് വളര്‍ന്ന മണ്ണിന്‍റെയും അതിനെ പരിപോഷിപ്പിച്ച മഴയുടെയും കൂടാതെ സമ്പന്നമായ പാചക പാരമ്പര്യത്തിന്‍റെയും നല്ല ഓര്‍മകളെയും നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നു. യഥാര്‍ത്ഥ മട്ട അരി എങ്ങനെയാകണം എന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണ് മണ്ണിന്‍റെ മണമുള്ള ഈ തനി നാടന്‍ അരി.

Icon

Non Sticky

Cooking Matta rice doesn’t have to be a guessing game. This one knows how to behave in the pot, no stickiness, no overcooking drama. Whether you’re a seasoned home chef or just learning your way around the kitchen, it’s easy to cook. Just the right texture, every single time in every single grain.

ഈ അരിക്ക് എത്ര വേവ് വേണമെന്ന് നിങ്ങള്‍ ഊഹിക്കേണ്ട ആവശ്യമില്ല. കലത്തില്‍ കൃത്യമായി എങ്ങനെ പെരുമാറണമെന്ന് ഈ അരിക്ക് അറിയാം. പരസ്പരം ഒട്ടിപ്പിടിക്കുകയോ അമിതമായി വേവുകയോ ചെയ്യില്ല. നിങ്ങള്‍ പാചകത്തില്‍ കഴിവ് തെളിയിച്ച ആളായാലും ആദ്യമായി അടുക്കളയില്‍ കയറുന്ന ആളായാലും ഒരേപോലെ എളുപ്പത്തില്‍ ഈ അരി പാചകം ചെയ്യാം.

Icon

Cooks Fast

Good things take time, but Matta Naad knows your time matters, too. While most boiled rice can test your patience, Matta Naad cooks beautifully in just 45-50 minutes. And even with the fast cooking, it stays non-sticky, fluffy, and full of that rich, earthy flavour. Perfect for those with packed schedules and hungry hearts.

നല്ല കാര്യങ്ങള്‍ക്ക് സമയമെടുക്കും, പക്ഷേ മട്ട നാട് നിങ്ങളുടെ സമയത്തിന്‍റെ പ്രാധാന്യം കൃത്യമായി മനസ്സിലാക്കുന്നു. മിക്ക പുഴുക്കലരിയും നമ്മുടെ ക്ഷമയെ പരീക്ഷിക്കുമെങ്കിലും, മട്ടനാട് 45-50 മിനിററില്‍ പൂര്‍ണ്ണമായ വേവ് ഉറപ്പുനല്‍കുന്നു. വേഗത്തില്‍ പാചകം ചെയ്യുമ്പോഴും പരസ്പരം ഒട്ടിപ്പിടിക്കാത്ത മൃദുവായ ഘടനയും രുചിയും ഓരോ ധാന്യത്തിലും നിലനിര്‍ത്തപ്പെടുന്നു. ഇത്തരത്തില്‍ ഏറെ ജോലിത്തിരക്കുള്ള വിശക്കുന്ന മനസ്സുകള്‍ക്ക് ആശ്രയമായി മട്ടനാട് മാറുന്നു.

Icon

Stay Fresh Longer

Thanks to natural processing and technology, cooked Matta Naad stays fresh in its taste, texture, and aroma much longer than the rest. It’s not just rice that lasts; it’s the freshness that lingers. Every bite, even hours later, still feels like it just left the pot.

മികച്ച സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള മട്ട നാട് മററ് ഏത് അരിയെക്കാളും ഏറെനേരം രുചിയിലും ഘടനയിലും ഫ്രെഷായി നിലനില്‍ക്കുന്നു. ഈ അരിയില്‍ നിന്നും ലഭിക്കുന്നത് രുചി മാത്രമല്ല ഫ്രെഷ്നെസ് കൂടിയാണ്. മണിക്കൂറുകള്‍ക്ക് ശേഷവും ഓരോ തവി ചോറും അപ്പോള്‍ വേവിച്ച പോലെ ഫ്രെഷായി അനുഭവപ്പെടുന്നു.

grain-design

Product Line

Matta Naad Rice is available in a range of pack sizes to suit every household, whether you’re cooking for one or feeding a crowd.

ഒരാൾക്ക് പാചകം ചെയ്യാനാണെങ്കിലും സദ്യ ഒരുക്കാനാണെങ്കിലും എല്ലാ കുടുംബത്തിനും അനുയോജ്യമായ പാക്കിംഗുകളിൽ മട്ടനാട് അരി വിപണിയിൽ ലഭ്യമാണ്.

matta

1 Kilogram

The 1 kg pack is perfect for first-time users, bachelors, or small families, enough for a couple of meals.

ആദ്യമായി ഉപയോഗിക്കുന്നവർക്കും ബാച്ചിലേഴ്സിനും ചെറു കുടുംബങ്ങൾക്കും ഏതാനും നേരത്തെ ഭക്ഷണത്തിന് ഏറ്റവും അനുയോജ്യം 1Kg പാക്കിംഗ് ആണ്.

5, 10 Kilogram

5, 10 Kilogram

The 5 kg pack is ideal for regular use in small households, lasting about a week for a family of 3–4.The 10 kg pack suits mid-sized families who cook rice daily, offering over two weeks of hearty meals.

മൂന്നോ നാലോ അംഗങ്ങളുള്ള കുടുംബത്തിൻ്റെ ദിനംപ്രതിയുള്ള ഉപയോഗത്തിനായി 5Kg പാക്കിംഗ് ആണ് അഭികാമ്യം.

30, 50 Kilogram

30, 50 Kilogram

For larger homes or light catering needs, the 30 kg pack ensures you’re well stocked for the month. And if you need more, the 50 kg pack is a bulk hero, perfect for caterers, hostels, restaurants, or anyone who loves Matta.

അരിഭക്ഷണം സ്ഥിരമാക്കിയ ചെറുകുടുംബങ്ങൾക്ക് 10Kg പാക്കിംഗിലും വലിയ കുടുംബങ്ങൾക്കും ചെറു കാറ്ററിങ്ങുകൾക്കുമായി 30Kg പാക്കിംഗിലും മട്ടനാട് അരി ലഭ്യമാണ്.

വലിയ ആവശ്യങ്ങളായ കേറ്ററിംഗിനും ഹോസ്റ്റലുകൾക്കും റസ്റ്റോറന്റുകൾക്കും മട്ട അരിയുടെ മറ്റ് ആരാധകർക്കുമായി 50Kg പാക്കിംഗിലും അരി ലഭ്യമാണ്.

Cooking Directions

cooking

Pressure Cooker

  • Quantity: 200 g (1 cup)
  • Water Ratio: 1:5 cup
  • Approx Time: 25 minutes

Rinse 1 cup of rice 2–3 times thoroughly to remove the starch. Add the required amount of water and the rice to the pressure cooker. Close the lid and cook on medium heat for 20–30 minutes. After cooking is done, let the cooker cool for 5 minutes before opening. Drain any excess water and stir gently before serving to remove any clumps.

പ്രെഷർകുക്കറിൽ ഉണ്ടാക്കുന്ന വിധം

  • അളവ്: 200 g( 1 കപ്പ്)
  • വെളളത്തിൻ്റെ അനുപാതം: 1 : 5
  • സമയം: 25 മിനിറ്റ്

ഒരു കപ്പ് അരി 2-3 വട്ടം നന്നായി കഴുകി അതിലെ സ്റ്റാർച്ച് നീക്കം ചെയ്യുക. ശേഷം ആവശ്യത്തിനുള്ള വെള്ളവും അരിയും കുക്കറിൽ ഇടുക. കുക്കറിൻ്റെ അടപ്പ് അടച്ചശേഷം മീഡിയം തീയിൽ 20-30 മിനിറ്റ് വേവിക്കുക. കുക്കർ വാങ്ങിയ ശേഷം 5 മിനിറ്റ് തണുക്കാൻ വയ്ക്കുക. കുക്കർ തുറന്ന ശേഷം കൂടുതലുള്ള വെള്ളം ഊറ്റികളയുക. വിളമ്പുന്നതിന് മുൻപെ പതുക്കെ ഇളക്കുക.

single-grain
cooking

Gentle Boil

  • Quantity: 200 g (1 cup)
  • Water Ratio: 1:9 cup
  • Approx Time: 47 minutes

Rinse 1 cup of rice 2–3 times thoroughly to remove the starch. Boil the required amount of water and add the washed rice to it. Cook on medium heat for 45–55 minutes. Check if the rice is done by pressing a grain gently between your fingers – it should feel soft. Once cooked, drain any excess water and serve hot.

തിളപ്പിച്ച് ഉണ്ടാക്കുന്ന വിധം

  • അളവ്: 200 g( 1 കപ്പ്)
  • വെളളത്തിൻ്റെ അനുപാതം: 1 : 9
  • സമയം: 47 മിനിറ്റ്

ഒരു കപ്പ് അരി 2-3 വട്ടം നന്നായി കഴുകി അതിലെ സ്റ്റാർച്ച് നീക്കം ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളം തിളപ്പിച്ച് അതിലേക്ക് കഴുകിയ അരി ഇടുക. മീഡിയം തീയിൽ 45 - 55 മിനിറ്റ് വരെ വേവിക്കുക. അരി വെന്തു എന്ന് മനസിലാക്കാൻ കൈവിരൽ കൊണ്ട് അമർത്തി സോഫ്റ്റ് ആയിട്ടുണ്ടോ എന്നു നോക്കുക. ശേഷം കൂടുതലുള്ള വെള്ളം ഊറ്റി കളയുക.

cooking
cooking

A simple act, for great impact.

Hope is what keeps the world alive. When you buy a pack of Matta Naad Rice, you’re making a direct donation to those who need it most. You’re not just taking home food for your family; you’re also putting food on someone else’s plate, becoming part of a quiet movement of giving. With every kilo of rice sold, Matta Naad ensures that a rupee is allocated to charity. Hope becomes more than just an emotion. It becomes the thread that binds us to a better tomorrow.

വലിയ മാറ്റത്തിന് ഒരു ചെറിയ ചുവടുവയ്പ്പ്. ലോകത്തിൻ്റെ നിലനിൽപ് തന്നെ പ്രത്യാശയിലാണ്. ഓരോ പാക്ക് മട്ട നാട് അരി വാങ്ങുമ്പോഴും ഏറ്റവും അർഹരായവർക്ക് നേരിട്ട് സഹായം എത്തിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. സ്വന്തം കുടുംബത്തിലേക്ക് ഭക്ഷണം എത്തിക്കുക മാത്രമല്ല സമൂഹത്തിൽ കരുണയുടെ ഒരു ചെറുതിരിനാളം തെളിയിക്കാനും സാധിക്കുന്നു, എങ്ങനെയെന്നാൽ ഓരോ കിലോ മട്ട നാട് അരി വിൽക്കുമ്പോഴും 1 രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കപ്പെടുന്നുണ്ട് എന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. നല്ല നാളെകളിലേക്ക് നമ്മെ കോർത്തിണക്കുന്ന നൂലാണ് പ്രതീക്ഷ.

boy
woman
girl

Allocated to Project Aasha till 11-02-2025

₹12,300

footer-border